സെന്റ് മേരീസ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചു
1510140
Saturday, February 1, 2025 4:39 AM IST
തൊടുപുഴ: സെന്റ് മേരീസ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഒരു ദശാബ്ദത്തിലേറെ പ്രവൃത്തിപരിചയമുള്ള കണ്‍സൾട്ടന്റ് പ്ലാസ്റ്റിക് സർജൻ രഞ്ജി ഐസക് ജെയിംസാണ് ഈ വിഭാഗത്തിൽ ചാർജെടുത്തിരിക്കുന്നത്.
കൈകളുടെ പ്ലാസ്റ്റിക് സർജറികൾ, സൗന്ദര്യവർധക സർജറികൾ, റീകണ്‍സ്ട്രക്ഷൻ സർജറികൾ എന്നിവയിൽ ഇദ്ദേഹം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സർജറിക്കു പുറമെ സൗന്ദര്യ വർധനവിനു വേണ്ടിയുള്ള കോസ്മെറ്റോളജി ആന്‍ഡ് കോസ്മെറ്റിക് സർജറി വിഭാഗവും ശരീരഭാരം കുറയ്ക്കുന്നതിനുള്ള ലിപ്പോസക്ഷൻ ശസ്ത്രക്രിയ യൂണിറ്റും ഇവിടെ സജ്ജമാണ്.
ആശുപത്രിയിലെ ഹൈടെക് യൂറോളജി ചികിത്സാ വിഭാഗം ഒരു വർഷത്തിലേറെയായി പ്രവർത്തിച്ചുവരുന്നുണ്ട്. ശസ്ത്രക്രിയ കൂടാതെ ലേസർ ചികിത്സയിലൂടെ കിഡ്നി സ്റ്റോണ്‍ നീക്കം ചെയ്യാനാകും. മൂത്രത്തിൽ പഴുപ്പ്, മൂത്രതടസം, പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം എന്നിവയ്ക്കുള്ള ചികിത്സയും എറ്റവും നൂതനമായ ലേസർ പ്രോസ്റ്റേറ്റ് സർജറിയും ഇവിടെ ചെയ്തുവരുന്നു.
പുരുഷൻമാരിലെ വന്ധ്യത, ലൈംഗിക പ്രശ്നങ്ങൾ, ബ്ലാഡർ ട്യൂമർ, കിഡ്നി ട്യൂമർ എന്നിവയ്ക്കുള്ള ചികിത്സകൾ, യൂറോളജി കാൻസർ ശസ്ത്രക്രിയകൾ തുടങ്ങിയവയും നടത്തുന്നുണ്ട്.
ഇതിനു പുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആക്സിഡന്റ് ആന്‍ഡ് എമർജൻസി യൂണിറ്റും ന്യൂറോസർജറി, ന്യൂറോളജി, ഓർത്തോപീഡിക് സർജറി യൂണിറ്റുകളും നെഫ്രോളജി ആന്‍ഡ് ഡയാലിസിസ് യൂണിറ്റും കാർഡിയാക് ആൻജിയോപ്ലാസ്റ്റി യൂണിറ്റും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു.