പണിമുടക്ക് പ്രഖ്യാപന കണ്വൻഷൻ നടത്തി
1510349
Sunday, February 2, 2025 4:21 AM IST
കോതമംഗലം: ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നാലിന് നടത്തുന്ന പണിമുടക്കിനു മുന്നോടിയായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ പണിമുടക്ക് പ്രഖ്യാപന കണ്വൻഷൻ നടത്തി. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷെമീർ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു.
എസ്.എസ്. സിറാജുദീൻ അധ്യക്ഷത വഹിച്ചു. പി.സി. ജോർജ്, എം.പി. ഗോപി, അനൂപ് ഇട്ടൻ, സണ്ണി വർഗീസ്, എം.ഐ. അലിയാർ, അനിൽ കുമാർ, ബിജു കുര്യാക്കോസ്, പ്രീറ്റ്സി പോൾ, ഫ്രാൻസി ടി. ചെറിയാൻ, എസ്. ശ്രീകുമാർ, പി.കെ. രഘു എന്നിവർ പ്രസംഗിച്ചു.