തെരേസിയൻ ഗ്ലോബൽ എക്സ്പോ നാല്, അഞ്ച് തിയതികളിൽ
1510133
Saturday, February 1, 2025 4:29 AM IST
കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തെരേസിയൻ ഗ്ലോബൽ എക്സ്പോ നാല്, അഞ്ച് തിയതികളിൽ നടത്തും.
മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ വിദഗ്ധർ തൊഴിൽദായകർ, വ്യവസായ സംരംഭകർ, വിദ്യാർഥികൾ എന്നിവരുടെ നൂതന ശാസ്ത്ര സാങ്കേതിക ആശയങ്ങളും കണ്ടെത്തലുകളും പങ്കുവയ്ക്കും.
അക്കാദമിക് കോൺക്ലേവുകൾ, എക്സിബിഷനുകൾ, സാംസ്കാരിക പരിപാടികൾ, ഫുഡ് ഫെസ്റ്റിവലുകൾ തുടങ്ങിയവയുണ്ടാകും. സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.