ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി
1510314
Sunday, February 2, 2025 3:58 AM IST
പെരുമ്പാവൂർ: അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. വില്പന നടത്തിയിരുന്ന പ്രളയക്കാട് പെട്ടമല സ്വദേശി കോറാട്ടുകുടി വീട്ടിൽ വിനീത് (34) എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. വാഹനത്തിൽ നിന്നും 42.5 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.
പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടി അസി. എക്സൈസ് ഇൻസ്പെക്ടർ സാബു വർഗീസിന്റെ നേതൃത്വത്തിൽ ഡ്രൈഡേ പെട്രോളിംഗിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഇയാളുടെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നുമാണ് മദ്യം പിടിച്ചെടുത്തത്.
ഡ്രൈഡേ പെട്രോളിംഗിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ടി.വി. ജോൺസൺ, പ്രിവന്റീവ് ഓഫീസർ ടി.എൽ. ഗോപാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.ബി. വിപിൻദാസ്, ടി. സനൂപ്, വനിത സിവിൽ എക്സൈസ് ഓഫീസർ സുഗതാ ബീവി, ഡ്രൈവർ ബിജു പോൾ എന്നിവരാണ് പങ്കെടുത്തത്.