കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം നടത്തി
1510335
Sunday, February 2, 2025 4:08 AM IST
നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം നടത്തി.
മേയ്ക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നടന്ന വിതരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഏ.വി. സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശോഭ ഭരതൻ അധ്യക്ഷയായി.
ബിജി സുരേഷ് ,ആന്റണി കൈയാല, ജെസി ജോർജ്, പി.വി. കുഞ്ഞ്,അജിത അജയൻ, പി.ഡി. തോമസ്, കെ.കെ. അഭി, അബിത മനോജ്, ജോബി നെൽക്കര, ബീന ഷിബു, അംബിക പ്രകാശ്, സി.ഒ. മാർട്ടിൻ, കെ.എം. വറിയത്, ബിന്ദു സാബു, ഡോ. ഫിജി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.