ഫാ. രാജു കൊളാപ്പുറത്തിന് കോറെപ്പിസ്കോപ്പ പദവി
1510139
Saturday, February 1, 2025 4:29 AM IST
കോലഞ്ചേരി: സിംഹാസന പള്ളികളുടെ വൈദിക സെക്രട്ടറി ഫാ. രാജു കൊളാപ്പുറത്തിനെ കോറെപ്പിസ്കോപ്പ പദവിയിലേക്കുയർത്തുന്നു. വിവാഹിതരായ വൈദികർക്ക് അവരുടെ സഭാ സേവനങ്ങൾ മാനിച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കൽപ്പന പ്രകാരം സഭ നൽകുന്ന പദവിയാണ് കോറെപ്പിസ്കോപ്പ സ്ഥാനം.
തിരുവാണിയൂർ നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകാംഗമായ ഫാ. രാജു കൊളാപ്പുറത്ത് പരേതനായ പൈലിയുടെയും അന്നമ്മയുടെയും മകനാണ്.
മൂന്നിന് മലേക്കുരിശ് ദയറായിൽ നടക്കുന്ന കോറെപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങുകൾക്ക് സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയും മലേക്കുരിശ് ദയറാധിപനുമായ കുര്യാക്കോസ് മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.