കോലഞ്ചേരി ക്യൂൻ മേരീസ് പള്ളിയിൽ
1510347
Sunday, February 2, 2025 4:19 AM IST
കോലഞ്ചേരി: കോലഞ്ചേരി ക്യൂൻമേരീസ് പള്ളിയിൽ വിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ ഇന്ന് സമാപിക്കും. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിൽ കൊടിയേറ്റി.
പ്രധാന തിരുനാൾ ദിനമായ ഇന്ന് ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. വൈകിട്ട് 4ന് തിരുനാളിന് സമാപനം കുറിച്ച് കൊടിയിറക്കും.