പൂജയുടെ മറവിൽ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തു
1510319
Sunday, February 2, 2025 4:03 AM IST
പറവൂർ: പൂജയുടെ മറവിൽ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയിൽ വടക്കേക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അമ്മയും രണ്ട് പെൺ മക്കളും അടങ്ങുന്ന വീട്ടിൽ പൂജ ചെയ്യാനെത്തി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചെന്നും ഇവരുടെ സ്വർണാഭരണങ്ങളും ആധാരവും നഷ്ട്ടപ്പെട്ടെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ, പരാതി നൽകിയവർക്കു ചില മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നു വ്യക്തമായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
പൊലീസിന്റെ അന്വേഷണത്തിൽ സ്വർണാഭരണങ്ങളും ആധാരവും ഇവരുടെ വീട്ടിൽ നിന്നു തന്നെ കണ്ടെത്തി. പൂജ ചെയ്യാൻ എത്തിയ തത്തപ്പിള്ളി സ്വദേശിയായ ആളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നതിനാൽ ഇവരിൽ ഒരാളെ പുല്ലൂറ്റിലെ അഗതി മന്ദിരത്തിലും രണ്ട് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.