തണ്ണിമത്തൻ വിളവെടുത്തു
1510336
Sunday, February 2, 2025 4:08 AM IST
കിഴക്കന്പലം: കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് വിലങ്ങിൽ ട്വന്റി 20 വാർഡ് സെക്രട്ടറിയും യുവ കർഷകനുമായ സനീഷ്, വിലങ്ങ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ട്വന്റി 20 ചെയർമാൻ ബോബി എം. ജേക്കബ് നിർവഹിച്ചു. ഒരേക്കർ സ്ഥലത്ത് ആദ്യമായി നടത്തിയ തണ്ണിമത്തൻ കൃഷി വൻ വിജയമായിരുന്നു.
ബോർഡ്എക്സിക്യൂട്ടീവ് അംഗം അഗസ്റ്റിൻ ആന്റണി, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. നാസർ, ബ്ലോക്ക് മെന്പർമാരായ കെ.വി.രാജു, കെ. മാത്യൂസ്, വാർഡ് മെമ്പർമാരായ അമ്പിളി വിജിൽ, റെജീന തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു.