കാന്‍സര്‍ സുരക്ഷാ ബോധവത്കരണ പദ്ധതിയുമായി എച്ച്ആര്‍പിഎം
1510327
Sunday, February 2, 2025 4:03 AM IST
കൊച്ചി: മനുഷ്യാവകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് (എച്ച്ആര്‍പിഎം) ദേശീയ തലത്തില്‍ നടപ്പാക്കുന്ന കാന്‍സര്‍ സുരക്ഷാ ബോധവത്കരണ പദ്ധതിയുടെ ഉദ്ഘാടനം ലോക കാന്‍സര്‍ ദിനമായ നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇടപ്പള്ളി അഞ്ചുമന വിശ്വകർമ ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും.
മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യാഥിതിയായി പങ്കെടുക്കും. കാര്‍ഡിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജോ ജോസഫ്, ബി ഗുഡ് അക്കാഡമി ഡയറക്ടര്‍ ജോര്‍ജ് ജോണ്‍ എന്നിവര്‍ കാന്‍സര്‍ അവബോധ ക്ലാസ് നയിക്കും.
എച്ച്ആര്‍പിഎം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഗാന്ധിഭവന് ഇന്റര്‍നാഷണല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂര്‍ സോമരാജന്, കെ. കൈലാസ് നാഥ്, രവീന്ദ്രന് കണ്ണങ്കൈ തുടങ്ങിയവര്‍ പ്രസംഗിക്കും.