തൃക്കാക്കരയിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ രാജിവച്ചു
1510122
Saturday, February 1, 2025 4:22 AM IST
കാക്കനാട് : തൃക്കാക്കര നഗരസഭയിലെ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് രാജിവച്ചു. ശേഷിക്കുന്ന കാലയളവിൽ സ്വതന്ത്ര കൗൺസിലർ വർഗീസ് പ്ലാശേരിക്കു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നൽകാമെന്ന് ഡിസിസി നേതൃത്വം ഉറപ്പു നൽകിയിരുന്നു.
ഇന്നലെ ഉച്ചയ്ക്കു ശേഷം ഉണ്ണി കാക്കനാട് രാജിക്കത്ത് കൈമാറി. യുഡിഎഫ് കൗൺസിലർ ഹസീന ഉമ്മറിനെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയാക്കാനും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.