തൊഴിൽ മേള നാളെ
1510332
Sunday, February 2, 2025 4:08 AM IST
പറവൂർ : എംഇഎസ് എൻജിനീയറിംഗ് കോളജ് കുന്നുകര നോർത്ത് പറവൂർ മോഡൽ കരിയർ സെന്റർ ( എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്), കളമശേരി സൂപ്പർവൈസറി ഡെവലപ്പ്മെന്റ് സെന്റർ എന്നിവരുമായി സഹകരിച്ച് നടത്തുന്ന പ്രയാൺ 2025 തൊഴിൽമേള ഫെബ്രുവരി മൂന്നിന് രാവിലെ ഒമ്പത് മുതൽ കുന്നുകര എംഇഎസ് എൻജിനീയറിംഗ് കോളജിൽ നടക്കും.
നാൽപത് കമ്പനികളുടെ രണ്ടായിരത്തിലധികം വേക്കൻസികളിലേക്കുള്ള നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി, പി.ജി ഐടിഐ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം ഹാജരാവുക. പ്രവേശനം സൗജന്യം. സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും.