പണം തട്ടിയെടുത്തു കടന്ന ആസാം സ്വദേശി അറസ്റ്റിൽ
1510154
Saturday, February 1, 2025 4:46 AM IST
പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാൾ അറസ്റ്റിൽ. ആസാം നഹാവു സ്വദേശി റജിബുൾ ഹുസൈൻ(18) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് പെരുമ്പാവൂർ ബിവറേജ് ഔട്ട്ലറ്റിന് സമീപത്തായിരുന്നു സംഭവം.
തൃശൂർ ചിറങ്ങര ഭാഗത്ത് താമസിക്കുന്ന ആസാം സ്വദേശി മുസമ്മിൽ ഹുസൈന്റെ കൈവശമുണ്ടായിരുന്ന 20,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. മൊബൈൽ വാങ്ങുന്നതിനായി സൂക്ഷിച്ചിരുന്ന പണം മുസമ്മിൽ എണ്ണിക്കൊണ്ടിരിക്കുകയായിരുന്നു. സിഐ ടി.എം. സൂഫി, എസ്ഐ പി.എം. റാസിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.