പശ്ചാത്തല മേഖലയ്ക്ക് വികസനം ലക്ഷ്യമിട്ട് കോതമംഗലം നഗരസഭയുടെ വികസന സെമിനാർ
1510339
Sunday, February 2, 2025 4:19 AM IST
കോതമംഗലം: നഗരസഭാ വാർഷിക പദ്ധതി 2025 വികസന സെമിനാറിൽ 35,87,03,718 രൂപ വിവിധ പദ്ധതികൾക്കായി വകയിരുത്തി. ഉദ്പാദന മേഖലയിൽ 93,09,000 രൂപയും, സേവന മേഖലയിൽ 6,21,85,520 രൂപയും, എസ്സി 1,14,51,500 രൂപയും, പശ്ചാത്തല മേഖലയിൽ 27,57,57,698 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി സെമിനാർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സണ് സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. നൗഷാദ് പദ്ധതി അവതരണം നടത്തി.
വാർഷിക പദ്ധതി രുപീകരണത്തിന്റെ ഭാഗമായി ആസുത്രണ സമിതി, വർക്കിംഗ് ഗ്രുപ്പുകൾ എന്നിവയിൽ നിന്നുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തിയുള്ള കരട് പദ്ധതി നിർദേശങ്ങളും പുതിയ നിർദേശങ്ങളും ഉൾപ്പെടുത്തി വികസന സെമിനാർ അംഗീകരിച്ചു.