ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ചത് പ്രതിഷേധാർഹം: തൃണമൂൽ കോൺഗ്രസ്
1510320
Sunday, February 2, 2025 4:03 AM IST
ആലുവ : കേരള സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുന:സ്ഥാപിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ ഡൊമിനിക് കാവുങ്കൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ ന്യൂനപക്ഷ വിദ്യാത്ഥികൾക്കായി ഒമ്പത് സ്കോളർഷിപ്പുകളിലായി 13, 62, 44,156 രൂപയിൽ നിന്നും 50 ശതമാനമായ 6, 81,22,078 രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ധൂർത്ത് ഇല്ലാതാക്കണമെന്നും പാവപ്പെട്ട ന്യൂനപക്ഷ വിദ്യാഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയിൽനിന്നും സർക്കാർ പിൻതിരിയണമെന്നും ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.