കൊ​ച്ചി: രാ​ജ്യം പ​ത്മ​ഭൂ​ഷ​ൺ ന​ല്‍​കി ആദരിച്ച ഹൃദ്രോഗ ചികിൽസാ വിദഗ്ധൻ ഡോ. ​ജോ​സ് ചാ​ക്കോ പെ​രി​യ​പ്പു​റ​ത്തെ നേ​രിൽ ക​ണ്ട് അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നാ​യി താ​മ​രമാ​ലയുമായി അവർ ഒരുമിച്ചെത്തി.

എറണാകുളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ വി​ജ​യ​ക​ര​മാ​യ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​രാ​യ ശ്രു​തി ശ​ശി, ഡി​നോ​യ് തോ​മ​സ്, ഗി​രീ​ഷ്‌​കു​മാ​ര്‍, മാ​ത്യു അ​ച്ചാ​ട​ന്‍, സ​ണ്ണി തോ​മ​സ്, ജി​തേ​ഷി​ന്‍റെ പി​താ​വ് ജ​യ​ദേ​വ​ന്‍ എ​ന്നി​വ​രാ​ണ് മുൻകൂട്ടി അ​റി​യി​ക്കാതെ​ ലി​സിയി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​ന്ന അ​തി​ഥി​ക​ളെ ഡോ. പെ​രി​യ​പ്പു​റം സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ച്ചു.

ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ര​ണ്ടാ​മ​തും ഹൃ​ദ​യം മാ​റ്റി​വ​ച്ച ഗി​രീ​ഷ്‌​കു​മാ​റാ​ണ് ഇ​ങ്ങ​നെ​യൊ​രു കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​ന്‍​കൈ എ​ടു​ത്ത​ത്. പെ​ട്ടെ​ന്ന് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യാ​യ​തു​കൊ​ണ്ട് എ​ല്ലാ​വ​ര്‍​ക്കും എ​ത്തി​ച്ചേ​രാ​ന്‍ സാ​ധി​ച്ചി​ല്ല.

ത​ന്നെ കാ​ണാ​ന്‍ എ​ത്തി​യ​വ​ര്‍ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം സ്വ​ന്ത​മാ​യി ജോ​ലി ചെ​യ്തു മു​ന്നോ​ട്ടു പോ​കു​ന്ന​തി​ല്‍ ഡോക്ടർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ത​നി​ക്ക് ല​ഭി​ച്ച ബ​ഹു​മ​തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതിഥിസംഘം ക​ഴു​ത്തി​ല്‍ അ​ണി​യി​ച്ച താ​മ​ര​മാ​ല​യിട്ട് മ​ധു​രം പ​ങ്കു​വ​ച്ചാ​ണ് ഡോ​ക്ട​ര്‍ അ​ടു​ത്ത ഓ​പ്പ​റേ​ഷ​നി​ലേ​ക്ക് ക​ട​ന്ന​ത്. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​പോ​ള്‍ ക​രേ​ട​ന്‍, ഫാ. ​റോ​ജ​ന്‍ ന​ങ്ങേ​ലി​മാ​ലി​ല്‍, ഫാ. ​റെ​ജു ക​ണ്ണ​മ്പു​ഴ, ഫാ. ​ഡേ​വി​സ് പ​ട​ന്ന​യ്ക്ക​ല്‍, ഫാ. ​ജ​റ്റോ തോ​ട്ടു​ങ്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.