എംഡിഎംഎ പിടികൂടി
1510123
Saturday, February 1, 2025 4:22 AM IST
ആലുവ: ആലുവയിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവിൽനിന്നും എംഡിഎംഎ പിടികൂടി. തായിക്കാട്ടുകരയിൽ താമസക്കാരനായ അജയ് കൃഷ്ണ(28)നിൽ നിന്നുമാണ് രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് 20 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ഇയാൾക്ക് എംഡിഎംഎ എത്തിച്ചു നൽകുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.