മൂവാറ്റുപുഴ ആർടി ഓഫീസിൽ അദാലത്ത് നാലു മുതൽ
1510341
Sunday, February 2, 2025 4:19 AM IST
മൂവാറ്റുപുഴ: മോട്ടോർ വാഹന വകുപ്പും പോലീസ് വകുപ്പും ഇ -ചലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ പ്രോസിക്യൂഷൻ നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ളവ പിഴയൊടുക്കി തീർപ്പാക്കാൻ നാല് മുതൽ ആറുവരെ മൂവാറ്റുപുഴ സിവിൽ സ്റ്റേഷനിലെ ആർടി ഓഫീസിൽ അദാലത്ത് നടക്കും.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രേത്യക കൗണ്ടറിൽ നേരിട്ടെത്തി പിഴയൊടുക്കാവുന്നതാണ്. കോതമംഗലം, പെരുന്പാവൂർ സബ് ആർടിഒ ഓഫീസുകളിലും ഇതേ ദിവസങ്ങളിൽ ഇ-ചലാൻ അദാലത്ത് നടക്കും. ഫോണ്: 0485-2814959.