തിരുനാൾ
1510344
Sunday, February 2, 2025 4:19 AM IST
അംബികാപുരം സെന്റ് മേരീസ് പള്ളിയിൽ
കോതമംഗലം: അംബികാപുരം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജെയിംസ് ചുരത്തൊട്ടി കൊടിയേറ്റി. ഇന്ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. പ്രിൻസ് പരത്തിനാൽ, സന്ദേശം-രൂപത ചാൻസിലർ ഫാ. ജോസ് കുളത്തൂർ, തുടർന്ന് പ്രദക്ഷിണം. നാളെ മരിച്ചവരുടെ ഓർമ്മ ദിനം രാവിലെ 6.45ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.