‘കൂത്താട്ടുകുളം സംഭവം സിപിഎമ്മിന്റെ അപചയം’
1510138
Saturday, February 1, 2025 4:29 AM IST
പിറവം: പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതു മുതൽ മാർക്സിസ്റ്റ്കാർ നടത്തുന്ന കൊള്ളയുടേയും പിടിച്ചുപറിയുടേയും നേർക്കാഴ്ചയാണ് കൂത്താട്ടുകുളം നഗരസഭയിൽ നടന്നതെന്ന് എഐസിസി അംഗം ജെയ്സൺ ജോസഫ്.
അധികാര ഭ്രാന്ത് തലയ്ക്കുപിടിച്ച സിപിഎമ്മിന്റെ അപചയമാണ് ഒരു വനിതാ കൗൺസിലറെ നഗരസഭയുടെ മുന്നിൽവച്ച് ദൃശ്യമാധ്യമങ്ങളുടെയും ജനങ്ങളുടേയും സാന്നിദ്ധ്യത്തിൽ വസ്ത്രാക്ഷേപം നടത്തുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂത്താട്ടുകുളം സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് നടന്ന സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഒ ജംഗ്ഷന് സമീപം നടന്ന ധർണയിൽ പിറവം ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് അധ്യക്ഷത വഹിച്ചു.