സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ചത് ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളി: കത്തോലിക്കാ കോൺഗ്രസ്
1510126
Saturday, February 1, 2025 4:22 AM IST
കൊച്ചി: വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കായി നീക്കിവച്ചിരിക്കുന്ന തുക വൻ തോതിൽ വെട്ടിക്കുറച്ച സർക്കാർ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്നു കത്തോലിക്ക കോൺഗ്രസ് എറണാകുളം- അങ്കമാലി അതിരൂപത സമിതി. നടപടി സാധാരണക്കാരായ ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വെല്ലുവിളിയും സർക്കാരിന്റെ ന്യൂനപക്ഷങ്ങളോടുള്ള വിവേചനപരമായ സമീപനവുമാണ്.
ന്യൂനപക്ഷ ക്ഷേമ ഫണ്ട് പൂർണമായി ന്യൂനപക്ഷങ്ങൾക്കായാണു ചെലവഴിക്കപ്പെടുന്നതെന്നു സർക്കാർ ഉറപ്പുവരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ചെന്നേക്കാടൻ , ട്രഷറർ എസ്.ഐ. തോമസ് , ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ഭാരവാഹികളായ ഡെന്നി തോമസ് , വർഗീസ് കോയിക്കര, ബേബി പൊട്ടനാനി, ജോൺസൻ പടയാട്ടി , മേരി റാഫി, ജോസ് ആന്റണി , കെ.പി. പോൾ, ആന്റണി പാലമറ്റം , സെജോ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു .