അമൃത നഴ്സിംഗ് കോളജില്‍ ശില്പശാല
1510128
Saturday, February 1, 2025 4:22 AM IST
കൊച്ചി: അമൃത കോളജ് ഓഫ് നഴ്സിംഗിന്റെ ആഭിമുഖ്യത്തില്‍ അമൃത വിശ്വവിദ്യാപീഠം കൊച്ചി കാമ്പസില്‍ നഴ്സിംഗ് വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തെകുറിച്ചു ശില്പശാല സംഘടിപ്പിച്ചു. അമൃത കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി. മോളി ഉദ്ഘാടനം നിര്‍വഹിച്ചു.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ ശില്പശാലയുടെ ഭാഗമായി. തൃശൂര്‍ ജൂബിലി മിഷന് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ, പ്രമുഖ സംരംഭകനും സ്റ്റാര്‍ട്ടപ്പ് പരിശീലകനുമായ അജയ് ബേസില്‍ വര്‍ഗീസ് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.