ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി
1510334
Sunday, February 2, 2025 4:08 AM IST
കാക്കനാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ ഫോറിൻ മെഡിക്കൽ ഡോക്ടേഴ്സ് ആന്‍ഡ് പേരൻസ് (എഎഫ്എംഡിപി) അസോസിയേഷൻ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി.
വിദേശ സർവകലാശാലകളിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കുള്ള എഫ്എംജി പരീക്ഷയുടെ ഉത്തരക്കടലാസുകൾ പ്രസിദ്ധീകരിക്കുക,പരീക്ഷാഫലംവന്നതിനുശേഷം റീവാലുവേഷന് അപേക്ഷിക്കുന്നവർക്ക് അവസരം നൽകുക, എഫ്എംജി പരീക്ഷയുടെ ചോദ്യക്കടലാസ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്.
എഫ്എംജി വിദ്യാർഥികൾക്കും ഇന്ത്യയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയവർക്കും വേണ്ടിയുള്ള കേന്ദ്രസർക്കാർ അംഗീകരിച്ച നെക്സ്റ്റ് എക്സാം നടപ്പിലാക്കണമെന്നും ആരോഗ്യ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടതായി സംഘടനാ സെക്രട്ടറിയും പൊതു പ്രവർത്തകയുമായ സിൽവി സുനിൽ പറഞ്ഞു.
സംഘടനയുടെ ട്രഷറർ മജു എം. കളപ്പുര, വൈസ് പ്രസിഡന്റുമാരായ മിനി ഡാനിയൽ, കൃഷ്ണകുമാർ, അനീഷ്, മിനി ബേബി, സവിത എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.