ജില്ലയിലെ അനര്‍ഹരില്‍ കണ്ടെത്തിയത് 17,932 മുന്‍ഗണനാ റേഷന്‍ കാര്‍ഡ്
1510145
Saturday, February 1, 2025 4:39 AM IST
കൊച്ചി: ജില്ലയില്‍ മൂന്നര വര്‍ഷത്തിനിടെ അനര്‍ഹരുടെ പക്കല്‍ നിന്നും കണ്ടെത്തി മാറ്റിയത് 17,932 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍. ഇതില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാർ, സഹകരണ മേഖലാ ജീവനക്കാര്‍ ഉള്‍പ്പെടെ അനധികൃതമായി മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചതായി പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുള്ള ഒഴിവാക്കല്‍ ഘടകങ്ങള്‍ ഉള്‍പ്പെട്ടുവരുന്ന കുടുംബങ്ങളെയാണ് മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2021 ജനുവരി മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നടപടി.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ മേഖലകളില്‍ ജോലി ലഭിച്ചിട്ടും മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളായി തുടര്‍ന്നവരില്‍ നിന്നും റേഷന്‍ സാധനങ്ങളുടെ കമ്പോള വില ഈടാക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു. സ്വമേധയാ കാര്‍ഡ് സറണ്ടര്‍ ചെയ്തവര്‍ക്ക് പുറമേ, പരിശോധനയിലൂടെ കാര്‍ഡ് കണ്ടെത്തിയതും പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയവയും ഉണ്ട്.
കണ്ടെത്തി മാറ്റിയ 17,932 കാര്‍ഡുകളില്‍ 2514 എണ്ണം മഞ്ഞ (എഎവൈ) കാര്‍ഡുകളും, 15,418 എണ്ണം പിങ്ക് കാര്‍ഡുകളും(പിഎച്ച്എച്ച്) ആണ്. സ്വമേധയാ സറണ്ടര്‍ ചെയ്ത കാര്‍ഡുകള്‍ മഞ്ഞ 1260 എണ്ണവും, പിങ്ക് 8256 എണ്ണവുമാണ്.
പരിശോധനയിലൂടെ കണ്ടെത്തിയ മണ്ണ കാര്‍ഡുകള്‍ 930, പിങ്ക് കാര്‍ഡ് 5250 എണ്ണവുമാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയ കാര്‍ഡുകളുടെ എണ്ണം മഞ്ഞ -324, പിങ്ക് -1912 എന്നിങ്ങനെയാണ്.