അദാലത്ത് സംഘടിപ്പിച്ചു
1510337
Sunday, February 2, 2025 4:08 AM IST
കൊച്ചി: എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ കെഎസ്ഇബിയുമായി ബന്ധപ്പെട്ട നിലവിലുള്ള കേസുകള്‍ പരിഹരിക്കുന്നതിന് അദാലത്ത്, മീഡിയേഷന് സംഘടിപ്പിച്ചു.
കലൂര്‍ കതൃക്കടവിലുള്ള ഉപഭോക്തൃ കമ്മീഷനില്‍ സംഘടിപ്പിച്ച അദാലത്തില്‍ പരിഗണയ്ക്ക് വന്ന 12 കേസുകളില്‍ 10 എണ്ണം തീര്‍പ്പാക്കി.
കെഎസ്ഇബി പ്രിന്‍സിപ്പല്‍ ലീഗല്‍ അഡ്വൈസര്‍ എസ്.എച്ച്. പഞ്ചാപകേശന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ കെ.എന്‍. രാധാകൃഷ്ണന്, മീഡിയേറ്റര്‍ എ.ആര്. രാജരാജ വര്‍മ, മീഡിയേഷന് സെല്‍ നോഡല്‍ ഓഫീസര്‍ മുഹമ്മദ് നിയാസ്, മുതിര്‍ന്ന കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.