മഞ്ഞിനിക്കര തീർഥയാത്ര
1510325
Sunday, February 2, 2025 4:03 AM IST
നെടുമ്പാശേരി : അനേകായിരങ്ങൾ അണിനിരക്കുന്ന മഞ്ഞിനിക്കര തീർത്ഥയാത്ര നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെറിയ വാപ്പാലശേരി മാർ ഇഗ്നാത്തീയോസ് പള്ളിയിൽ നിന്നാരംഭിക്കും.
ഭാരതത്തിൽ കബറടങ്ങിട്ടുള്ള ഏക അന്ത്യോഖ്യ പത്രീയർക്കീസായ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവയുടെ കബറിങ്കിലേയ്ക്കാണ് തീർഥയാത്ര. അഞ്ച് ദിവസം രാത്രിയും പകലും നൊമ്പ് എടുത്ത് നടന്നാണ് വിശ്വാസികൾ വിശുദ്ധന്റെ സന്നിധിയിലേയ്ക്ക് പോകുന്നത്.
വിവിധ ദേവാലയങ്ങളിൽ നിന്ന് വൈദീകരുടെ നേതൃത്വത്തിൽ പുറപ്പെടുന്ന തീർഥാടകർ ചെറിയ വാപ്പാലശേരി പള്ളിയിൽ ഒത്തുകൂടും.