വിദ്യാർഥികൾക്കും വിദ്യാലയത്തിനും സുരക്ഷയ്ക്കായി പദ്ധതിയുമായി റൂറൽ ജില്ലാ പോലീസ്
1510326
Sunday, February 2, 2025 4:03 AM IST
ആലുവ: വിദ്യാർഥികൾക്കും വിദ്യാലയത്തിനും സുരക്ഷ ഉറപ്പ് വരുത്തുന്ന പദ്ധതിയുമായി റൂറൽ ജില്ലാ പോലീസ്. 'ഉറപ്പ് @ സ്ക്കൂൾ " എന്ന പദ്ധതി ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു.
ആലുവ സബ് ഡിവിഷനിലെ സ്കൂളുകളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ, പ്രധാന അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, മാനേജർമാർ എന്നിവരെ പങ്കെടുപ്പിച്ചാണ് പ്രാഥമിക യോഗം നടന്നത്.
പ്രവർത്തനത്തിന്റെ ആദ്യപടിയായി അധ്യാപകരേയും, പിടിഎ ഭാരവാഹികളേയും മാനേജർമാരേയും പോലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി ഗ്രൂപ്പുകൾ രൂപീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇതിലൂടെ വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ബോധവത്കരണ പരിപാടികൾ നടത്തും.