വാണിയക്കാട് പുഴയിൽ അറവു മാലിന്യങ്ങൾ തള്ളി
1510329
Sunday, February 2, 2025 4:08 AM IST
പറവൂർ: വാണിയക്കാട് പുഴയിൽ വാണിയക്കാട് -ആനച്ചാൽ ബൈപാസ് റോഡിന്റെ പാലത്തിന് താഴെ അറവു മാലിന്യങ്ങൾ തള്ളി. ആഫ്രിക്കൻ പായൽ കൊണ്ട് നിറഞ്ഞ തോട് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. ഉണങ്ങിക്കരിഞ്ഞ ആഫ്രിക്കൻ പായലിന്റെ മുകളിൽ മാലിന്യങ്ങൾ തങ്ങി നിൽക്കുന്നതിനാൽ ഇത് ഒഴുകി പോയിട്ടില്ല. അതിനാൽ ദുർഗന്ധം വമിക്കുകയാണ്.
മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ ചീഞ്ഞു നാറുന്ന അവസ്ഥയാണ്. യാത്രക്കാർക്കും പരിസരവാസികളും ദുർഗന്ധം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. പക്ഷികൾ കൊത്തി വലിച്ച് സമീപത്തെ കിണറുകളിലും വീടുകളുടെ ടെറസുകളിൽ കൊണ്ടു പോയി ഇടുന്നതിനാൽ വീട്ടുകാർക്കും ബുദ്ധിമുട്ടായിരിക്കുകയാണ്.
ശനിയാഴ്ച പുലർച്ചെയാണ് അറവു മാലിന്യം ഇരുചക്ര വാഹനത്തിൽ എത്തിയ ആരോ വലിച്ചെറിഞ്ഞതായിരിക്കാം എന്നാണ് സംശയം.