ഗാന്ധിസ്മൃതി സായാഹ്നം
1510346
Sunday, February 2, 2025 4:19 AM IST
മൂവാറ്റുപുഴ: രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിൽ മൂവാറ്റുപുഴ സിറ്റിസണ്‍സ് ഡയസിന്റെ ആഭിമുഖ്യത്തിൽ ‘ഗാന്ധിസ്മൃതി സായാഹ്നം’ സംഘടിപ്പിച്ചു. നിർമല ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി പ്രഫസർ ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. ഡയസ് ചെയർമാൻ എൻ. രമേശ് അധ്യക്ഷത വഹിച്ചു.
സംഘടനാ രക്ഷാധികാരി പി.എസ്.എ. ലത്തീഫ് ആമുഖപ്രഭാഷണം നടത്തി. അസീസ് പാണ്ടിയാരപ്പിള്ളി, പി.എ. അബ്ദുൾ സമദ്, ഹാരിസ് മുസ്തഫാ പിള്ള, എ.ഡി. മധു, വി.പി. വിനയകുമാർ, സി. രവികുമാർ, ടി.എസ്. മുഹമ്മദ്, കെ.കെ. ഓമന, വി.എ. രാജൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.