വൈപ്പിൻ കോളജ് വികസനം: 9.32 കോടിയുടെ കിഫ്ബി സഹായം
1510130
Saturday, February 1, 2025 4:29 AM IST
വൈപ്പിൻ: അടിസ്ഥാന സൗകര്യ വികസനത്തിനായി സ്ഥലമെടുക്കുന്നതിന് വൈപ്പിൻ ഗവൺമെന്റ് ആർട്ട്സ് ആൻഡ് സയൻസ് കോളജിന് കിഫ്ബി മുഖേന 9.32 കോടി അനുവദിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 2.36 ഏക്കർ ഭൂമി ഏറ്റെടുക്കാനായി 9,31, 22,800 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
കർത്തേടം റൂറൽ സർവീസ് സഹ. ബാങ്ക് ഉൾപ്പെടെ എട്ടു ഉടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടത്. എളങ്കുന്നപ്പുഴയിലെ എൽപി സ്കൂളിന്റെ 52 സെന്റ് ഭൂമിയിലാണ് നിലവിൽ കോളജിന്റെ പ്രവർത്തനം. അഞ്ച് ഏക്കർ ഭൂമിയാണ് മൊത്തം വേണ്ടത്. ഇനി ബാക്കി ഭൂമി കൂടി കണ്ടെത്തേണ്ടതുണ്ട്.