ആ​ലു​വ: പാ​ളം മു​റി​ച്ചു​ക​ട​ക്ക​വെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഏ​ലൂ​ക്ക​ര മ​ഠ​ത്തി​ൽ ശ​ശി​ധ​ര​ൻ നാ​യ​രു​ടെ (ആ​ന​ന്ദ​ൻ പി​ള്ള) മ​ക​ൻ വി​നോ​ദാ​ണ് (48) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ താ​യി​ക്കാ​ട്ടു​ക​ര മാ​ന്ത്ര​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ഏ​ലൂ​ക്ക​ര​യി​ൽ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യ വി​നോ​ദ് ആ​ഴ്ച്ച​യി​ലൊ​രി​ക്ക​ൽ പാ​ല​ക്കാ​ട് നി​ന്നും പ​ച്ച​ക്ക​റി കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ത്തി​ൽ ക്ളീ​ന​ർ ആ​യും പോ​കാ​റു​ണ്ട്.

ഇ​ന്ന​ലെ പ​ച്ച​ക്ക​റി വാ​ഹ​ന​ത്തി​ൽ പോ​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് വ​രാ​ൻ പാ​ളം മു​റി​ച്ചു​ക​ട​ക്ക​വെ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​സ്കാ​രം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​ഭി​ന​വ്, അ​ഭി​ന​യ.