കുടിവെള്ള പദ്ധതി യാഥാർഥ്യമായി
1510131
Saturday, February 1, 2025 4:29 AM IST
ആലുവ: ചൂർണിക്കര പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ശുദ്ധജല ക്ഷാമം നേരിടുന്ന പള്ളിക്കുന്നിൽ കുടിവെള്ള ടാങ്ക് പ്രവർത്തനക്ഷമമായി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതി ഗോപി, വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീർ ബി. പ്രിയദർശനി എന്നിവർ പ്രസംഗിച്ചു.