പ്രകൃതിവിരുദ്ധ പീഡനം; മധ്യവയസ്കൻ അറസ്റ്റിൽ
1510137
Saturday, February 1, 2025 4:29 AM IST
പിറവം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രാമമംഗലം മാമ്മലശേരി പൊട്ടമ്മറ്റത്തിൽ ഗോപാലകൃഷ്ണ (മണിക്കുട്ടൻ 53) നാണ് പിടിയിലായത്.
ഒമ്പതാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് പീഡിപ്പിച്ചതായാണ് പരാതി. സ്കൂളിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടി അധ്യാപകരോട് വിവരം പറഞ്ഞു.
അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. പോക്സോ കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.