ലഹരിക്കെതിരേ മനുഷ്യച്ചങ്ങല തീർത്തു
1510132
Saturday, February 1, 2025 4:29 AM IST
പറവൂർ: ജീവനെടുക്കുന്ന ലഹരിക്കെതിരെ ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യചങ്ങലയിൽ വിദ്യാർഥികളും, യുവജനങ്ങളുമടക്കം ആയിരങ്ങൾ അണിചേർന്നു.
കരിമ്പാടം മുതൽ ഗോതുരുത്ത് വരെയാണ് മനുഷ്യചങ്ങല തീർത്തത്. തുടർന്ന് നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ അധ്യക്ഷയായി.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ, പി. രാജു, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ,
വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത്, ദിവ്യ ഉണ്ണികൃഷ്ണൻ എന്നിവര്‍ സംസാരിച്ചു.