കടലിൽ കുളിക്കാനിറങ്ങിയ 14കാരനെ കാണാതായി
1493631
Wednesday, January 8, 2025 10:44 PM IST
വൈപ്പിൻ: കൂട്ടുകാരനുമൊരുമിച്ച് കടലിൽ കുളിക്കാനിറങ്ങിയ 14 കാരനെ കാണാതായി. ഞാറക്കൽ ചെറുപുഷ്പാലയം പള്ളിക്ക് സമീപം താമസിക്കുന്ന കളത്തിൽ (ചീരാശേരി) കൃഷ്ണകുമാറിന്റെയും ശ്രീജയുടെയും മകൻ അഭിജിത്തി(14) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം രണ്ടേകാലിന് ഞാറക്കൽ മത്സ്യഗവേഷണ കേന്ദ്രത്തിന് സമീപമാണ് സംഭവം.
കടലിൽ കുളിച്ചുകൊണ്ടിരിക്കെ ഇടയ്ക്ക് കരയിൽ കയറിയ കൂട്ടുകാരൻ പിൻതിരിഞ്ഞ് നോക്കിയപ്പോൾ അഭിജിത്തിനെ കടലിൽ കണ്ടില്ല. തുടർന്ന് പരിസരത്തുള്ളവരോട് കാര്യം പറഞ്ഞു. പിന്നീട് നാട്ടുകാരും വിവരമറിഞ്ഞെത്തിയ മാലിപ്പുറം അഗ്നിശമന സേനാംഗങ്ങളും ഞാറക്കൽ പോലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എടവനക്കാട് ഹിദായത്തുൾ ഇസ്ലാം ഹൈസ്കൂളിലെ 9ാം ക്ലാസ് വിദ്യാർർഥിയാണ്.