കരിയർ ആക്സിലേറ്റർ ക്യാന്പ് നടത്തി
1486335
Thursday, December 12, 2024 1:30 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ അവസാന വർഷ എൻജിനീയറിംഗ്, ആർട്സ് ആൻഡ് സയൻസ് വിദ്യാർഥികൾക്കായി ‘എംപവറിംഗ് യുവർ ഫ്യൂച്ചർ’ കരിയർ ആക്സിലേറ്റർ ക്യാന്പ് നടത്തി. രണ്ടു ദിവസം നീണ്ടുനിന്ന പരിശീലന കളരി വിസാറ്റ് ഡയറക്ടർ കെ. ദിലീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽമാരായ കെ.ജെ. അനൂപ്, രാജു മാവുങ്കൽ, പ്ലേസ്മെന്റ് ഓഫീസർ സാം മാത്യു, പിആർഒ ഷാജി ആറ്റുപുറം തുടങ്ങിയവർ പ്രസംഗിച്ചു. പ്ലേസ്മെന്റ് വിദഗ്ധനും മോട്ടിവേറ്ററുമായ മുഹമ്മദ് ഐക്കണ്‍ ക്ലാസുകൾ നയിച്ചു. പരിശീലനത്തിൽ മുൻ പന്തിയിലെത്തുന്ന 10 വിദ്യാർഥികൾക്ക് പഠനം പൂർത്തിയാകുന്നതോടെ ജോലി നൽകുമെന്ന് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ രാജു കുര്യൻ പറഞ്ഞു.