കെസിവൈഎം അതിരൂപത വാര്‍ഷിക ജനറല്‍ കൗണ്‍സില്‍
1486329
Thursday, December 12, 2024 1:30 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കെസിവൈഎമ്മിന്റെ 67ാ മത് വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. പോള്‍ മോറെലി ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം അതിരൂപത പ്രസിഡന്റ് ജിസ്മോന് ജോണ്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിനോ ഭരണികുളങ്ങര, ജനറല്‍ സെക്രട്ടറി ജെറിന് പാറയില്‍, അസി. ഡയറക്ടര്‍ ഫാ. എബിന് ചിറക്കല്‍, മാര്ട്ടിന് വര്‍ഗീസ്, സൂരജ് ജോണ്‍ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാലയ്ക്ക് ഫാ.ജൂലിയസ് കറുകന്തറ, ഫാ.റോബിന് വാഴപ്പള്ളി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് 2025-2026 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.