കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആൻഡ് വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാൾ
1485734
Tuesday, December 10, 2024 4:07 AM IST
വരാപ്പുഴ: വരാപ്പുഴ അതിരൂപതയിലെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് ആൻഡ് വിശുദ്ധ ചാവറ തീര്‍ഥാടന കേന്ദ്രത്തില്‍ തിരുനാളിനും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധ പദവി ദശവര്‍ഷ ആഘോഷത്തിനും ഒരുക്കം തുടങ്ങി. പന്തല്‍ കാല്‍നാട്ട് കര്‍മം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിച്ചു. റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ലൂയീസ്, സഹവികാരി സുജിത് സ്റ്റാന്‍ലി നടുവിലപറമ്പില്‍, ഡീക്കന്‍ ഗോഡ്സണ്‍ ചമ്മണിക്കോടത്ത്, തിരുനാള്‍ ആഘോഷകമ്മറ്റി കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
26ന് വൈകിട്ട് 4.30ന് അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ നിന്നുള്ള ദീപശിഖയും കുടുംബ യൂണിറ്റുകളില്‍ നിന്നുള്ള തിരുസ്വരൂപ പ്രയാണവും പള്ളിയങ്കണത്തില്‍ എത്തും. തുടര്‍ന്ന് കൊടിയേറ്റം, കബറിടത്തില്‍ പുഷ്പാര്‍ച്ചന, പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ ജനുവരി മൂന്നിന് ആറിനും ഏഴിനും 10.30നും ദിവ്യബലി, വൈകിട്ട് അഞ്ചിന് പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കണ്ണൂര്‍ ബിഷപ് അലക്സ് വടക്കുംതല മുഖ്യകാര്‍മികത്വം വഹിക്കും.
ഫാ. ജോസഫ് വിപിന്‍ ചൂതംപറമ്പില്‍ വചനസന്ദേശം നൽകും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് റെക്ടര്‍ മോണ്‍. സെബാസ്റ്റ്യന്‍ ലൂയിസ്, സഹവികാരി ഫാ. സുജിത് സ്റ്റാന്‍ലി നടുവിലവീട്ടില്‍, ഫാ. ലാസര്‍ സിന്റോ തൈപ്പറമ്പില്‍, ഡീക്കന്‍ ഗോഡ്സന് ചമ്മണിക്കോടത്ത്, പ്രസുദേന്തിമാര്‍ തിരുനാളാഘോഷ കമ്മറ്റിയും നേതൃത്വം നല്‍കും.