തീര്‍ഥാടകര്‍ വരുന്നത് മുഖ്യമന്ത്രിയെ കാണാനല്ല: ഹൈക്കോടതി
1486032
Wednesday, December 11, 2024 3:38 AM IST
കൊച്ചി: ആലപ്പുഴ തുറവൂര്‍ ക്ഷേത്രത്തില്‍ മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡ് വച്ചതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നാല്‍ ക്ഷേത്രങ്ങളുടെ ഉടമസ്ഥനല്ലെന്ന് മനസിലാക്കണം.
നടത്തിപ്പുകാരന്റെ ചുമതലയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ വരുന്നത് ഭഗവാനെ കാണാനാണ്. ഫ്ളക്സ് എന്തുകൊണ്ടാണ് എടുത്തു മാറ്റാത്തതെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. ഇത്തരം നടപടികള്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.