വാഗൺ വീൽ ക്രിക്കറ്റ് ടൂർണമെന്റ് 12 മുതൽ
1486023
Wednesday, December 11, 2024 3:37 AM IST
അങ്കമാലി: റോട്ടറി ക്ലബ് ഓഫ് അങ്കമാലി ഗ്രേറ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 10-ാമത് സ്കറിയ മെമ്മോറിയൽ വാഗൺ വീൽ ക്രിക്കറ്റ് ടൂർണമെന്റ് 12 മുതൽ 15 വരെ മൂക്കന്നൂർ ഫിസാറ്റ്, കരയാംപറമ്പ് ബിസിജി ഗ്രൗണ്ടുകളിലായി നടക്കും.
റോട്ടറി ഡിസ്ട്രിക്ട് 3201 പരിധിയിൽ വരുന്ന കോയമ്പത്തൂർ മുതൽ എറണാകുളം വരെയുള്ള ക്ലബുകളെ പ്രതിനിധീകരിച്ച് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. നാളെ രാവിലെ 10.30ന് അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബെഞ്ചി പാലാട്ടി അധ്യക്ഷത വഹിക്കും. ടൂർണമെന്റിൽ എട്ട് ടീമുകൾ മാറ്റുരയ്ക്കുമെന്ന് കൺവീനർ സജി ജോർജ് അറിയിച്ചു.