മോഷണം; പെരുന്പാവൂരിൽ മൂന്നു പേർ പിടിയിൽ
1486040
Wednesday, December 11, 2024 3:38 AM IST
പെരുമ്പാവൂർ: വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ ഹബിലുദ്ദീൻ (23), ഇക്രമുൾ ഹക്ക് (24), അഷദുൾ ഇസ്ലാം (24) എന്നിവരെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്.
രായമംഗലം മലമുറി ഭാഗത്തുള്ള ഫ്രൂട്ട്സ് കടയിൽ രാത്രി അതിക്രമിച്ച് കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കാൻ ശ്രമിച്ചതിനാണ് ഹബിലുദ്ദീനെ പിടികൂടിയത്. പുല്ലുവഴി ഭാഗത്ത് റോഡ് സൈഡിൽ ഒതുക്കിയിട്ടിരുന്ന ലോറിയുടെ ഡാഷ് ബോർഡിൽ വച്ചിരുന്ന മൊബൈൽ ഫോൺ ഇക്രമുൾ ഹക്ക് മോഷ്ടിക്കുകയായിരുന്നു. അഷദുൾ ഇസ്ലാം പുല്ലുവഴിയിലുളള കോഴിക്കടയിൽ അതിക്രമിച്ച് കയറി മേശയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു മോഷണങ്ങൾ. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.എം. കേഴ്സൻ, എൽദോ പോൾ, ഇബ്രാഹിംകുട്ടി, അഭിലാഷ്, അനിൽകുമാർ, ഗിരീഷ്, രജിത്ത്, അരുൺ കെ. കരുണൻ, സി.എസ്. അരുൺ, ശ്രീജിത്ത് രവി എന്നിവരാണ് ഉണ്ടായിരുന്നത്.