ആരക്കുഴ സെന്റ് മേരീസ് ദേവാലയത്തിൽ ‘സഖറിയാസ് കണ്വൻഷൻ’ ആരംഭിച്ചു
1486013
Wednesday, December 11, 2024 3:37 AM IST
ആരക്കുഴ: സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഫൊറോനാ തലത്തിൽ 60 വയസിനു മുകളിലുള്ളവർക്കുവേണ്ടിയുള്ള സ്നേഹ സംഗമം ‘സഖറിയാസ് കണ്വൻഷൻ’ ആരംഭിച്ചു. നാളെ സമാപിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
കോതമംഗലം രൂപത പ്രയർ ഗ്രൂപ്പും കളത്തിപ്പടി ക്രിസ്റ്റിൻ ടീമും സംയുക്തമായാണ് കണ്വൻഷൻ നടത്തുന്നത്. ഉദ്ഘാടന സമ്മേളനം ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റം, ഫാ. പോൾ കാരക്കൊന്പിൽ, ഫാ. പോൾസണ്‍ മാറാട്ടിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. സമാപന ദിവസമായ നാളെ വൈകുന്നേരം 3.15ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും.