കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും
1485745
Tuesday, December 10, 2024 4:07 AM IST
മൂവാറ്റുപുഴ : അന്യായമായ വൈദ്യുതി നിരക്ക് വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് സന്തോഷ് ഐസക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു ജോണ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സാറാമ്മ ജോണ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.ആർ. പങ്കജാക്ഷൻ നായർ, ടി.എ. കൃഷ്ണൻകുട്ടി, മിനി എൽദോ, സിനിജ സനൽ, മാത്യൂസ് വർക്കി, എസ്. രാജേഷ്, ജോളി മണ്ണൂർ, വിജയൻ മരുതൂർ, രതീഷ് മോഹൻ, സനൽ സജി, തങ്കച്ചൻ വാഴക്കുളം, നൗഷാദ് മായ്ക്കനാട്, സലിം ചാലിൽ, ഇ.എം അലിയാർ, സലിം, മുഹമ്മദ്, ബിനിൽ, മൂസ തോട്ടത്തിക്കുടി, അമൃത്ദത്തൻ, ഷാജി മാണി എന്നിവർ പ്രസംഗിച്ചു.
കോതമംഗലം: വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി കോതമംഗലം റീജിയണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കോണ്ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷെമീർ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് കെ.സി. മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭ മുൻ അധ്യക്ഷൻ കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. ജിജി സാജു, ബേബി സേവ്യർ, ബേബി മൂലയിൽ, ചന്ദ്രലേഖ ശശിധരൻ, സീതി മുഹമ്മദ്, ബേസിൽ തണ്ണിക്കോട്ട്, ശശി കുഞ്ഞുമോൻ, ബഷീർ ചിറങ്ങര, അനിൽ രാമൻ നായർ, പി.ആർ. അജി, അലി പടിഞ്ഞാറേച്ചാലി, സുരേഷ് ആലപ്പാട്ട്, പി.വി. മൈതീൻ, ഗോപി നാടുകാണി, പ്രഹ്ലാദൻ കുട്ടന്പുഴ, കെ.വി. ആന്റണി, സി.കെ. ജോർജ്, കെ.എം. സലീം, ജിജോ കവളങ്ങാട്, റസാഖ് നേര്യമംഗലം, എം.എസ്. നിബു, കെ.ഇ. കാസിം, ഗുണവതി ശിവദാസൻ, കാസിം തങ്കളം, കെ.പി. കുഞ്ഞ്, എ.ടി. ലൈജു, ജോണി മാറാച്ചേരി എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി നിരക്ക് വർധന പിൻവലിക്കണം: കേരള യൂത്ത്ഫ്രണ്ട്
മൂവാറ്റുപുഴ: വൈദ്യുതി നിരക്ക് വർധിപ്പിച്ച നടപടി അധാർമികവും ജനത്തോടുള്ള വെല്ലുവിളിയുമാണെന്ന് കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം നേതൃയോഗം അഭിപ്രായപ്പെട്ടു. വാഴക്കുളത്ത് ചേർന്ന യോഗം പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഷൈസണ് മാങ്ങഴ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന് ഉണ്ടാക്കിയ കരാറുകൾ ഇടതു സർക്കാർ റദ്ദാക്കി ഇടക്കാല കരാറുകളിലൂടെ വൻവിലക്ക് അദാനിയുൾപ്പെടെ ഉള്ളവരിൽ നിന്ന് വൈദ്യുതി വാങ്ങുന്ന നടപടിയിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ഫ്രാൻസീസ് ജോർജ് ഇലഞ്ഞേടത്ത് അധ്യക്ഷതവഹിച്ചു. കെ.എം ജോർജ്, നിജോ വർഗീസ്, സിബിൽ സണ്ണി, അനിൽ ലൂക്ക്, ജോസ് വിൻസൻ, മെൽബിൻ ആയവന, ജിതിൻ ആവോലി തുടങ്ങിയവർ പ്രസംഗിച്ചു.