ശ്രേഷ്ഠ ബാവയുടെ 41-ാം ചരമദിനം ആചരിച്ചു
1486017
Wednesday, December 11, 2024 3:37 AM IST
കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ 41-ാം ചരമദിനം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. മാർ ബസേലിയോസ് മെഡിക്കൽ മിഷന്റെ സ്ഥാപക പ്രസിഡന്റായിരുന്നു കഴിഞ്ഞ 46 വർഷം ശ്രേഷ്ഠ കാതോലിക്ക ബാവ. ഇന്നലെ രാവിലെ മാർ ബസേലിയോസ് ആശുപത്രിലെ ചാപ്പലിൽ കുർബാനയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
മാർത്തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് അനുസ്മരണ സമ്മേളനം നടന്നു. ഇതോടനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നേർച്ചസദ്യ വിതരണം ചെയ്തു. മാർ ബസേലിയോസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിയിൽ മുഖ്യ പ്രഭാഷണം നടത്തി.
താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് സാം പോൾ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. നൗഷാദ്, എംബിഎംഎം ട്രഷറർ റോയ് ജോർജ്, മാർത്തോമ ചെറിയപള്ളി ട്രസ്റ്റി ബേബി അഞ്ഞിലിവേലിയിൽ, നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, മാനേജിംഗ് ബോർഡംഗങ്ങളായ പ്രീറ്റ്സി പോൾ, ബിനു കോമയിൽ, ജോസ് ചുണ്ടേക്കാട്ട്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ തോമസ് മാത്യു, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി എം. മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.