ഫെഡറല്‍ ബാങ്ക് കിഴക്കമ്പലം ശാഖ പുതിയ കെട്ടിടത്തില്‍
1486022
Wednesday, December 11, 2024 3:37 AM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ കിഴക്കമ്പലം ശാഖ വിവി സ്ക്വയര്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ദിന്‍സി അജി എടിഎം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ഒളിംപ്യന്‍ പി.ആര്. ശ്രീജേഷിന്റെ പിതാവ് രവീന്ദ്രന്, കുട്ടികളുടെ കളിപ്പാട്ട നിര്‍മാണ സംരംഭമായ ടോയ് ഫോറസ്റ്റ് എംഡി സിന്ധു അഗസ്റ്റിന്, ശോശാമ്മ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വ്യക്തിഗത ബാങ്കിംഗ് സേവനങ്ങള്‍ക്കു പുറമെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ശാഖയില്‍ ലഭ്യമാണ്.