സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഓഫ് കോഡ് ഒരുക്കി ഫിസാറ്റ്
1486028
Wednesday, December 11, 2024 3:38 AM IST
കൊച്ചി: പുതിയ തലമുറയ്ക്ക് കംപ്യൂട്ടര്‍ കോഡിംഗില്‍ പ്രാവീണ്യം നേടുന്നതിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോഡിംഗ് പരിശീലനം ഒരുക്കി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജ്. കംപ്യൂട്ടര്‍ സയന്‍സ് വാരാചരണത്തോടനുബന്ധിച്ചു ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജ് സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗം മേധാവി ജ്യോതിഷ് കെ.ജോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.വി. അനിത, അധ്യാപകന് റോബിന് നിക്സണ്, എസിഎം ഫിസാറ്റ് ചാപ്റ്റര്‍ കോ -ഓര്‍ഡിനേറ്റര്‍ ശ്രുതി സുരേഷ്, ചെയര്‍പേഴ്സണ്‍ ഗൗതം പ്രശാന്ത്, ട്രഷറര്‍ ഫാദില്‍ മുഹമ്മദ്, വിദ്യാര്‍ഥികളായ സ്മിങ്കള് സൈമണ്‍, ദിയ കെ.ദിലീപ്, ജെയ്ക്കോ ജിനോവ്, അമീന നസ്രിന്, ദേവനന്ദ ദേവകുമാര്‍, ഡാനിയേല്‍ ജിയോ, നിഖില്‍ കിഷോര്‍ തുടങ്ങിവര്‍ പങ്കെടുത്തു.