എയ്ഡഡ് മേഖലയെ തകർക്കാനുള്ള നീക്കം ചെറുക്കും: കെപിഎസ്ടിഎ
1486035
Wednesday, December 11, 2024 3:38 AM IST
കാക്കനാട് : കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന വികസനത്തിന്റെ കാവലാളായ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഏതൊരു നീക്കവും ചെറുക്കുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ.
സംസ്ഥാന വ്യാപകമായി ഡിഡി ഓഫീസുകൾക്കു മുന്നിൽ സംഘടിപ്പിച്ച ധർണയിലാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം എയ്ഡഡ് മേഖലയെ തകർക്കാനുള്ള ആസുത്രിത നീക്കം തുടരുകയാണെന്ന് ധർണ ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് മുഖ്യപ്രഭാഷണം നടത്തി. അജിമോൻ പൗലോസ്, ഷൈനി ബെന്നി, കെ.എ. ഉണ്ണി, ഷക്കീല ബീവി, പി.ജി.സേവ്യർ, കെ.വി. ലാക്ടോ ദാസ് , ബിജു വർഗീസ്, പി .എ.സുനിത, കെ.മിനിമോൾ, ജോബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.