35 ലൈബ്രറികൾക്ക് പ്രവർത്തന ഗ്രാന്റ് വിതരണം ചെയ്തു
1486318
Thursday, December 12, 2024 1:30 AM IST
മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലിന് കീഴിലുള്ള 35 ലൈബ്രറികൾക്ക് പ്രവർത്തന ഗ്രാന്റ് വിതരണം ചെയ്തു. ലൈബ്രറികളിൽ പ്രതിമാസ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഒരു പരിപാടിക്ക് 1000 രൂപ എന്ന ക്രമത്തിൽ പമാവധി 10,000 രൂപവരെ ഒരു ലൈബ്രറിക്ക് നൽകും.
മിനിമം ആറ് പരിപാടിയെങ്കിലും സംഘടിപ്പിക്കുന്ന ലൈബ്രറികൾക്കാണ് പ്രവർത്തന ഗ്രാന്റ് നൽകുന്നത്.
ഗ്രാന്റ് വിതരണത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗണ്‍സിൽ സംസ്ഥാന സമിതി അംഗം ജോസ് കരിന്പന ഊരമന വൈഎംഎ ലൈബ്രറി പ്രസിഡന്റ് എൻ.ഐ. തോസിന് ചെക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു.