ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു
1485983
Tuesday, December 10, 2024 10:18 PM IST
വൈപ്പിൻ: കോട്ടയത്തു നടക്കുന്ന കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഫോട്ടോഗ്രാഫർ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു. വൈപ്പിനിലെ കോമത്ത് സ്റ്റുഡിയോ ഉടമ കോമത്ത് ജയപ്രകാശ് (75) ആണ് മരിച്ചത്. സംസ്കാരം ഇന്ന് 12ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. പരേതൻ അവിവാഹിതനാണ്.