റാലിയും ധർണയും നടത്തി
1486012
Wednesday, December 11, 2024 3:37 AM IST
കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാന്പാക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് റാലിയും ധർണയും സംഘടിപ്പിച്ചു. യോഗം നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എസ്. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ നൽകുക, പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, മെഡിസെപ്പിന്റെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലിയും ധർണയും നടത്തിയത്. ബ്ലോക്ക് രക്ഷാധികാരി സി.ടി. ഉലഹന്നാൻ, ജില്ലാ കമ്മിറ്റി അംഗം കെ.പി. രതീശൻ, ബ്ലോക്ക് സെക്രട്ടറി വി.കെ. ശശിധരൻ, ട്രഷറർ കെ.വി. രാജു, ജോയിന്റ് സെക്രട്ടറി പി.സി. മർക്കോസ്, യൂണിറ്റ് പ്രസിഡന്റ് എം.കെ. രാജു, പി.എൻ. സജീവൻ എന്നിവർ പ്രസംഗിച്ചു.